അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടിയെത്തുന്ന കുഞ്ഞുമക്കള്‍ക്ക് ഈ അക്ഷരമുറ്റത്തേക്ക് സ്വാഗതം.
കണിയാപുരം യുപിഎസ്സിനു അംഗീകാരം - ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലും അധ്യായനത്തിന്‍റെ ഗുണനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന കണിയാപുരം ഗവ. യുപിഎസ്സിനു മികച്ച പിടിഎയ്ക്കുള്ള ഇകൊല്ലത്തെ ദേശിയ അവാര്‍ഡ്‌ ലഭിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് എം.എം.അഷ്‌റഫ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

NEWS

കണിയാപുരം യുപിഎസ്സിനു അംഗീകാരം  
ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലുംഅധ്യായനത്തിന്‍റെ ഗുണനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന
കണിയാപുരം ഗവ. യുപിഎസ്സിനു മികച്ച പിടിഎയ്ക്കുള്ള ഇകൊല്ലത്തെ ദേശിയ അവാര്‍ഡ്‌ ലഭിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്‍റ്
എം.എം.അഷ്‌റഫ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി.
.
റവന്യു ജില്ലാ കലോല്‍സവം - അറബിക് സാഹിത്യോത്സവ്ത്തില്‍ കഥപറയല്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനം
തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ UP വിഭാഗം അറബിക് സാഹിത്യോത്സവ്ത്തില്‍ കഥപറയല്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും കണിയാപുരം ഗവ: യൂ.പി.എസ്സിലെ ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ ഫാത്തിമാ ഷിഫാനാക്കാണ്. കണിയാപുരം പുത്തന്‍ വീട്ടില്‍ ഷിറാഫിന്‍റെയും ഹസീനയുടേയും മകളാണ് ഫാത്തിമ.



കണിയാപുരം ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി, യു.പി.തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി കണിയാപുരം ഗവണ്മെന്റ് യു.പി.എസ്. ഓവറോള്‍ കിരീടം നിലനിര്‍ത്തി. യു.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ രണ്ടാംസ്ഥാനം നേടി. യു.പി. തലത്തില്‍ നടത്തിയ നാടകത്തില്‍ മികച്ച നടനുള്ള പുരസ്‌കാരവും യു.പി.എസ്സിലെ ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ ഇഹിലാസ്സിനാണ് ലഭിച്ചത്.

ഹിന്ദി വാരാഘോഷം “ഝന്‍ഝന്‍”

ലോക ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി കണിയാപുരം ഗവ: യൂ.പി.എസ്സില്‍ “ഝന്‍ഝന്‍” ഹിന്ദി ശിബിരം ആരംഭിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 22  വരെ നടക്കുന്ന ഹിന്ദി വാരാഘോഷത്തിന്‍റെ ഉദ്ഘാടനം അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനും, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റുമായ ശ്രീ.മുഹമ്മദ്‌ അഷ്‌റഫ്‌ നിര്‍വ്വിഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എന്‍.ഗോപിനാഥന്‍ അധ്യാക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാഫ്‌ സെക്രട്ടറി ശാന്താറാം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.


അവധിക്കാലം തീര്‍ന്നു , ഇനി പഠനത്തിന്‍റെ തിരക്കിലേക്ക്.

അവധിക്കാലത്തിന് ഗുഡ്ബൈ. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും. ആദ്യമായി അക്ഷരലോകത്തിന്‍റെ പടിചവിട്ടുന്നവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. രണ്ടുമാസത്തെ അവധിവിശേഷം പങ്കുവയ്ക്കാന്‍ കാത്തിരുന്നവരും അവധി തീര്‍ന്ന സങ്കടവുമായി എത്തുന്നവരും വീണ്ടും ഒത്തുചേരുകയാണ്. അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടിയെത്തുന്ന കുഞ്ഞുമക്കള്‍ക്ക് നല്ല ഒരു അധ്യയന വര്‍ഷം ആശംസിക്കുന്നു.


സ്കൂള്‍ വാര്‍ഷികവും പുതിയ മന്ദിരത്തി​ന്‍റെ ഉദ്ഘാടനവും - ഗവ. യു. പി. എസ്., കണിയാപുരം.

കണിയാപുരം ഗവ. യു. പി. സ്കൂളിന്‍റെ വാര്‍ഷികാഘോഷവും പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനവും 2011 ഫെബ്രുവരി 25  വെളളിയാഴ്ച  ബഹു. എം. എല്‍. എ. ശ്രീ. എം. എ. വാഹിദ്‌  നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് സ്കൂള്‍ സ്കൗട്ട് യൂണിറ്റി ന്‍റെ  ഉദ്ഘാടനം പോത്തെന്‍കോട്  ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡണ്ട്‌ ശ്രീ. അഡ്വ. എം. മുനീറും സ്കൂള്‍ ബ്ലോഗിന്‍റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ബീഗം നബീസയും നിര്‍വഹിച്ചു.


കണിയാപുരം ഗവ യു പി എസ്സ് - ഇംഗ്ലീഷ് ഫെസ്റ്റ് 2011

SSA യുടെ ആഭിമുഖ്യത്തില്‍ കണിയാപുരം ഗവ യു പി എസ്സില്‍ വെച്ച് നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് അണ്ടൂര്‍ക്കോണം ഗ്രാമഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ എംഎം അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു. കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യവും ആഭിമുഖ്യവും വളര്‍ത്തിയെടുക്കുന്നതിന് ഇത്തരം ആഘോഷങ്ങള്‍ ഉപകരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
                             സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രി. ഗോപിനാഥന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ബുഷ്റ നവാസ്‌,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. സി.എസ്സ് ശാന്താറാം, കണ്‍വീനര്‍ ശ്രീമതി കല.എല്‍.എല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് മാഗസിന്‍ ആയ "സിംഫണി" യുടെ പ്രകാശന കര്‍മ്മം യോഗത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയില്‍ തന്നെ കുട്ടികള്‍ അവതരിപ്പിച്ച  വിവിധ ഇനം കലാപരിപാടികള്‍ നടന്നു.


കണിയാപുരം ഉപജില്ലാ കലോത്സവം - കണിയാപുരം ഗവ: യു.പി.എസ്സ് ജേതാക്കള്‍

കണിയാപുരം ഉപജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ 71 പൊയന്ടുകള്‍ നേടി യു.പി വിഭാഗവും 49 പൊയന്ടുകള്‍ നേടി LP വിഭാഗവും ഓവറാള്‍ കിരീടം നേടി. സംഗീത നൃത്ത ഇനങ്ങളിലും മറ്റ് മല്‍സര ഇനങ്ങളിലുമായി കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. സ്കൂളില്‍ സഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഗോപിനാഥന്‍, പിടിഎ പ്രസിഡന്‍റ് ശ്രീ.എം.എം.അഷ്‌റഫ്‌, വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി.ബുഷ്റ നവാസ്‌, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ശാന്താറാം എന്നിവര്‍ പങ്കെടുത്തു